Categories

ഐ.പി.എല്‍: അടുത്ത സീസണില്‍ പത്തു ടീമുകള്‍ ഉണ്ടാവുമെന്ന് ചെയര്‍മാന്‍ രാജീവ് ശുക്ല

rajeev-shukla

ജബല്‍പൂര്‍ : അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ 10 ടീമുകളെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള അറിയിച്ചു.

Ads By Google

ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഹൈദരാബാദ് സണ്‍ റൈസേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, പൂനൈ വാരിയേഴ്‌സ് ഇന്ത്യ എന്നിവരാണ് ഐ.പി.എല്‍ ആറാം സീസണില്‍ അണിനിരക്കുന്നത്.

എന്നാല്‍ കഴിഞ്ഞ തവണ കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയടക്കം പത്തു ടീമുകളുണ്ടായിരുന്നു.

കൊച്ചിന്‍ ടീമിനെ ഈ വര്‍ഷം ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കി.  ഇതോടെ ഐ.പി.എല്ലില്‍ ഒന്‍പത് ടീമായി ചുരുങ്ങുകയായിരുന്നു. വീണ്ടും ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന ടീമിനെ കുറിച്ച് ചെയര്‍മാന്‍ സൂചനകളൊന്നും തന്നില്ലെങ്കിലും, പത്തു ടീമുകളെ ഉള്‍പ്പെടുത്തുക വഴി കൊച്ചി ടസ്‌ക്കേഴ്‌സ് കേരളക്ക് ഒരിക്കല്‍ കൂടി ഐ.പിഎല്ലില്‍ മാറ്റുരക്കാനുള്ള അവസാരമാണ്  ലഭിക്കാനിടയാവുക.

Tagged with: |