റായ്പൂര്‍: ഛത്തീസ്ഗഢില്‍ ദന്തേവാദ ജില്ലയില്‍ മാവോവാദികള്‍നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ 10 പോലീസുകാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ബസ്തര്‍ പ്രവിശ്യയില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.

പ്രദേശത്ത് മാവോവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മാവോയിസ്റ്റുകള്‍ വഴിയരികില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബുകളില്‍ പോലീസ് വാഹനങ്ങള്‍ കയറുകയായിരുന്നു.

മരിച്ചവരില്‍ ഏഴുപോലീസുകാര്‍ മാവോയിസ്റ്റ് വിരുദ്ധപോരാട്ടങ്ങള്‍ക്കു നിയോഗിച്ചിരുന്ന പ്രത്യേക സേനാംഗങ്ങളാണ്. ഗുരുതരമായി പരുക്കേറ്റ നാലു പോലീസുകാരെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.