എഡിറ്റര്‍
എഡിറ്റര്‍
റിസര്‍വ്വ് ബാങ്കിനെ പിന്നേയും വെട്ടിച്ച് ‘ചില്‍ഡ്രന്‍സ് ബാങ് ഓഫ് ഇന്ത്യ’; പത്തു ലക്ഷത്തിന്റെ കള്ളനോട്ട് നിക്ഷേപിക്കാന്‍ ശ്രമിക്കവെ വ്യാപാരി പിടിയില്‍
എഡിറ്റര്‍
Tuesday 14th March 2017 7:07pm

ഹൈദരാബാദ്: പത്ത് ലക്ഷത്തിന്റെ വ്യാജ നോട്ടുകളുമായി നിക്ഷേപിക്കാന്‍ ബങ്കിലെത്തിയാള്‍ പിടിയില്‍. ഹൈദരാബാദിലെ അലഹബാദ് ബാങ്കിന്റെ മല്‍ക്കജ്ഗിരി ശാഖയിലാണ് കള്ളനോട്ട് നിക്ഷേപിക്കാന്‍ ശ്രമിക്കവെ പിടിയിലായത്.

യൂസഫ് ഷെയ്ക്ക് എന്നയാളാണ് 9.90 ലക്ഷത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കാനായി ബാങ്കിലെത്തിയത്. പണം ഇയാളില്‍ നിന്നും സ്വീകരിച്ച ക്യാഷറാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.

നോട്ടുകളില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു എഴുതിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഗതി പിടിയിലായത്.


Also Read: കാറ്റിനുപോലും ചോരയുടെ മണമുള്ള ബോംബെയില്‍ നിന്നും ഡേവിഡ് നൈനാന്‍ വരുന്നു; ദി ഗ്രേറ്റ് ഫാദര്‍ ടീസര്‍ പുറത്ത്


രണ്ടായിരത്തിന്റെ 400 നോട്ടുകളും അഞ്ഞൂറു രൂപയുടെ 380 നോട്ടുകളുമായാണ് യൂസഫ് ബാങ്കിലെത്തിയത്. കച്ചവടക്കാരനായ യൂസഫ് രണ്ടു വര്‍ഷം മുമ്പായിരുന്നു ബാങ്കില്‍ അക്കൗണ്ടെടുക്കുന്നത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷം ആരംഭിച്ചതായി സ്ഥലം എസ്.ഐ അറിയിച്ചു.

Advertisement