എഡിറ്റര്‍
എഡിറ്റര്‍
സോണിയയുടെ പേരില്‍ അമ്പലം: പ്രതിഷ്ഠയായി
എഡിറ്റര്‍
Wednesday 8th January 2014 10:40pm

sonia-2

ഹൈദരാാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിന്റെ നന്ദി സൂചകമായി സോണിയ ഗാന്ധിയുടെ പേരില്‍ അമ്പലം പണിയുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് സോണിയ ഗാന്ധിയുടെ പേരില്‍ അമ്പലം നിര്‍മ്മിക്കാനൊരുങ്ങുന്നത്.

സോണിയ ഗാന്ധിയെ ദേവിയാക്കിക്കൊണ്ടുള്ള പ്രതിമ നേരത്തെ റാവു നിര്‍മിച്ചിരുന്നു. ഈ പ്രതിമക്ക് തെലുങ്കാനയുടെ അമ്മ എന്നാണ് റാവു പേരിട്ടിരിക്കുന്നത്.

സോണിയയുടെ പ്രതിയ നില്‍ക്കുന്ന സ്ഥലം സോണിയ ഗാന്ധി ശാന്തിവനം എന്നായിരിക്കും അറിയപ്പെടുക. ബാംഗ്ലൂര്‍ഹൈദരാബാദ് ദേശീയപാതയിലാണ് സോണിയയുടെ പ്രതിയ നിര്‍മിച്ചിരിക്കുന്നത്.

അമ്പലത്തിന്റെ പണി ഉടനെ തുടങ്ങുമെന്ന് റാവു അറിയിച്ചു. അമ്പലനിര്‍മാണത്തിനായി ഒന്‍പത് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയെന്നും തനിക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏഴു തവണ അവസരം തന്നുവെന്നും ശങ്കര്‍ പറഞ്ഞു.

500 കിലോ വെങ്കലത്തിലാണ് പ്രതിമ നിര്‍മിച്ചത്. 2009ല്‍ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന അഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് പ്രതിമാ നിര്‍മാണം ആരംഭിച്ചത്.

Advertisement