പറ്റ്‌ന: ബിഹാറിലെ ബാങ്കജില്ലയിലെ ദുര്‍ഗ്ഗ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ധാരളാംപേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകടം നടക്കുന്ന സമയത്ത് ക്ഷേത്രപരിസരത്ത് 30,000യിരത്തിലധികം ഭക്തര്‍ തടിച്ചുകൂടിയിരുന്നു. പരിക്കേറ്റവരെ ബാങ്കയിലെയും താരാപൂരിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.