Categories

ഓസ്‌ട്രേലിയയില്‍ ക്ഷേത്രത്തിന് നേരെ ആക്രണം; വിശ്വാസികള്‍ പരിഭ്രാന്തിയില്‍

temple-in-australiaസിഡ്‌നി: ഓസ്‌ട്രേലിയയിലെ സൗത്ത് വെയില്‍സില്‍ ക്ഷേത്രത്തിന് നേരെ നടക്കുന്ന ആക്രമണത്തില്‍ ഹിന്ദു സമൂഹം ആശങ്കയില്‍. മൂന്ന് പതിറ്റാണ്ടോളം കാലം പഴക്കമുള്ള ഔബണിലെ ശ്രീ മന്ദിര്‍ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 19നാണ് അജ്ഞാതര്‍ ക്ഷേത്രത്തിന് നേരെ വെടിയുതര്‍ത്തത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഇത് ആദ്യമായല്ല ഈ ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുന്നതെന്ന് പ്രാദേശിക ഇന്ത്യന്‍ പത്രമായ ‘ ദി ഇന്ത്യന്‍’ എഡിറ്റര്‍ രോഹിത് റാവു പറയുന്നു. 2004ന് ശേഷം പലപ്പോഴായി ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ട്.

ആക്രമണത്തില്‍ ഇതുവരെ ആരും കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെങ്കിലും ക്ഷേത്രത്തിലെ പുരോഹിതന്‍മാരും വിശ്വാസികളും ആശങ്കയിലാണ്.

നേരത്തെ കല്ലും വടികളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് നേരെ വെടിവെപ്പുണ്ടായി. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ വെടിയേറ്റ പാടുകളുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.