Categories

ക്ഷേത്രക്കമ്മറ്റിയുമായി സ്ഥലത്തര്‍ക്കം: കുടുംബത്തിന് ഊരുവിലക്ക്

kurumba-ksetram

കോഴിക്കോട്: ക്ഷേത്രക്കമ്മറ്റിയുമായി സ്ഥലത്തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കുടുംബത്തിന് ഊരുവിലക്ക്.

കോഴിക്കോട് കൊയിലാണ്ടിയില്‍ വിരുന്നുകണ്ടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കമ്മറ്റിയാണ് ക്ഷേത്രത്തിനടുത്ത പ്രദേശത്തു തന്നെയുള്ള സുകുമാരന്‍ എന്നയാളുടെ കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തിയത്.

ക്ഷേത്രക്കമ്മറ്റി വിലക്കിയ ഭൂമി വാങ്ങിയതിനെ തുടര്‍ന്നാണ് സുകുമാരന്റെ കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്ക് ലംഘിച്ച് ക്ഷേത്രത്തിലെത്തിയ കാരണത്താല്‍ സുകുമാരന്റെ മകന്‍ സുമേഷിനെ ക്ഷേത്രക്കമ്മറ്റിയുമായി ബന്ധപ്പെട്ട ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ക്ഷേത്രത്തില്‍ നിന്ന് കുറച്ചകലെയായി ഉള്ള 22 സെന്റ് സ്ഥലം സുകുമാരന്റെ മകന്‍ വീട് വെക്കാനായി വാങ്ങുകയായിരുന്നു.

എന്നാല്‍ ഇത് ക്ഷേത്രാവശ്യങ്ങള്‍ക്കായി കണ്ടു വച്ചിരിക്കുന്ന സ്ഥലമാണെന്നും അത് വിട്ടു തരണമെന്നും പറഞ്ഞ് കമ്മറ്റിക്കാര്‍ തങ്ങളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് സുകുമാരനും കുടുംബവും പറഞ്ഞു.

ക്ഷേത്രത്തില്‍ ചെണ്ട പരിശീലനത്തിന് പോയ തന്നെ ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന സുമേഷ് പറഞ്ഞു.

കുടുംബത്തിനെ ക്ഷേത്രത്തില്‍ കയറുന്നതില്‍ നിന്ന് വിലക്കിയെന്നു മാത്രമല്ല ക്ഷേത്രത്തിലെ ഊരാളന്മാരായ ഇവര്‍ ചെയ്യേണ്ട അനുഷ്ഠാന കര്‍മ്മങ്ങളില്‍ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബവുമായി സഹകരിക്കുന്നവരെയും ഊരുവിലക്കാനാണ് ക്ഷേത്രക്കമ്മറ്റിയുടെ തീരുമാനമെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. ഇത് സംബന്ധിച്ച് കമ്മറ്റി പ്രദേശത്ത് നോട്ടീസ് പതിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Tagged with: |


തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ