മലപ്പുറം: ജില്ലയില്‍ വീണ്ടും ക്ഷേത്രത്തിനു നേരെ ആക്രമണം. വെങ്ങര മഹാദേവ ക്ഷേത്രത്തിനെതിരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദധ രാത്രിയോടെ അമ്പലത്തിന് തീയ്യിടുകയായിരുന്നു.

ക്ഷേത്രത്തില്‍ പൂജയ്ക്കായി ഉപയോഗിക്കുന്ന കിണ്ടി, നിലവിളക്ക് തുടങ്ങിയവ സമീപത്തുള്ള കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. അതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ഷെഡ്ഡിലായിരുന്നു പ്രതിഷ്ഠയും പൂജയും നടന്നു വന്നിരുന്നത്. ഈ ഷെഡിനാണ് തീയ്യിട്ടിരിക്കുന്നത്.


Also Read: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം


വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജയും മറ്റും നിന്നു പോയതും നശിച്ചു പോയെന്നും കരുതിയ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഇയ്യടുത്ത കാലത്ത് ആരംഭിക്കുകയായിരുന്നു. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിന് കീഴില്‍ വരുന്നതാണ് ഈ ക്ഷേത്രം.

ഏകദേശം മുപ്പതോളം സെന്റ് സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതേസമയം, ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി സ്ഥലമെടുപ്പിനെ ചൊല്ലി പരിസരവാസികളില്‍ ചിലരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

നേരത്തെ, പൂക്കോട്ടുപ്പാടം ക്ഷേത്രം വിഗ്രഹങ്ങള്‍ തകര്‍ത്തതും വാര്‍ത്തയായിരുന്നു. റമദാന്‍ ഒന്നിനായിരുന്നു സംഭവം. ആക്രമണത്തിനു പിന്നില്‍ മുസ് ലിങ്ങളാണെന്ന തരത്തില്‍ സംഘപരിവാറിന്റെ പ്രചരണവുമുണ്ടായിരുന്നു. എന്നാല്‍ കേസില്‍ പിടിയിലായത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആളായിരുന്നു.


Don’t Miss: ‘അയ്യേ.. അയ്യയ്യേ..’ മക്കളെ ജാതിയില്ലാതെ സ്‌കൂളില്‍ ചേര്‍ത്തെന്നു ഫേസ്ബുക്കില്‍ കുറിച്ച ബല്‍റാമിനെയും എം.ബി രാജേഷിനെയും വിമര്‍ശിച്ച് രൂപേഷ് കുമാര്‍: മറുപടിയുമായി വി.ടി ബല്‍റാം


എന്നാല്‍ സംഭവത്തിനു പിന്നില്‍ ഒരാളല്ലെന്നും ആസൂത്രിതമായ ആക്രമണമായിരുന്നു നടന്നതെന്നും ആരോപിച്ച് അമ്പലത്തിന്റെ ഭാരവാഹികളും രംഗത്തെത്തിയിരുന്നു.