തെലുങ്കിലെ സൂപ്പര്‍നായകന്‍ നാഗാര്‍ജുന നായകനായ ഷിര്‍ദ്ദസായി സൂപ്പര്‍ഹിറ്റായി ഓടുന്നു. ആക്ഷന്‍ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ സൂപ്പര്‍നായകന്റെ വ്യത്യസ്ത വേഷമാണ് ഷിര്‍ദ്ദസായി.

റിലീസ് ചെയ്ത നൂറുകണക്കിന് തിയേറ്ററുകളില്‍ ചിത്രം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ ഇതാദ്യമായാണ് ചരിത്രപ്രാധാന്യമുള്ള മിത്തോളജിക്കല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുന്നത്.

Ads By Google

ഷിര്‍ദ്ദസായിബാബയാകാന്‍ ഏറ്റവും അനുയോജ്യന്‍ നാഗാര്‍ജുനയാണെന്നത് കൊണ്ടാണ് അദ്ദേഹത്തെ സിനിമയ്ക്കായി തിരഞ്ഞെടുത്തതെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ കെ. രാഘവേന്ദ്ര റാവു പറയുന്നത്. എണ്‍പത്തയഞ്ചാം വയസ്സില്‍ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഷിര്‍ദ്ദിസായിക്ക്.

ഷിര്‍ദ്ദിസായിബാബയുടെ കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

മനുഷ്യന് ജാതിയില്ല എന്ന് പ്രചരിപ്പിച്ചിരുന്ന ഷിര്‍ദ്ദസായി സമാധിയായതിന് ശേഷമാണ് കൂടുതല്‍ പ്രശസ്തനാകുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അനുയായികള്‍ക്കുണ്ടായ അനുഭവങ്ങളും ചിത്രത്തില്‍ പറയുന്നുണ്ട്.