Categories

തെലുങ്കാന പ്രശ്‌നം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉന്നതതലയോഗം വിളിച്ചു. തെലുങ്കാന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ ഈമാസം 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന പശ്ചാത്തലത്തിലാണിത്.

പ്രതിരോധ മന്ത്രി എ കെ ആന്റണി, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി ചിദംബരം, നിയമ മന്ത്രി വീരപ്പ മൊയ്‌ലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തെലുങ്കാന പ്രശ്‌നത്തില്‍ രാഷ്ട്രീയപരിഹാരം കാണാനാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തുമെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.