എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Friday 14th September 2012 1:25pm

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് തിരുവന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മികച്ച വാര്‍ത്താ അവതാരകരായി ഏഷ്യാനെറ്റ് ന്യൂസിലെ പ്രജുലയും മനോരമ ന്യൂസില്‍ തിരുവാ എതിര്‍വാ അവതരിപ്പിക്കുന്ന ജയമോഹന്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു. മനോരമ ന്യൂസിലെ ഷിബു ജോസഫാണ് മികച്ച റിപ്പോര്‍ട്ടര്‍. ആദിവാസികളിലെ വന്ധ്യംകരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഷിബുവിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഏഷ്യാനെറ്റിലെ മരണാനന്തരം എന്ന പരിപാടിയിലൂടെ വിപിന്‍ രാജ് തോമസ് മികച്ച ക്യാമറാമാനായി.

Ads By Google

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മധുപാല്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയാണ് മികച്ച സീരിയല്‍. കൈരളി ടി.വിയിലെ പട്ടുറുമാല്‍ മികച്ച വിനോദപരിപാടിയായും മഴവില്‍ മനോരമയിലെ മറിമായം മികച്ച ഹാസ്യപരിപാടിയായും തിരഞ്ഞെടുക്കപ്പെട്ടു. ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയിലൂടെ ബാബു അന്നൂര്‍ മികച്ച മികച്ച നടനായും മറിമായത്തിലെ പ്രകടനത്തിലൂടെ മണികണ്ഠന്‍ പട്ടാമ്പി മികച്ച ഹാസ്യനടനായും തെരഞ്ഞെടുക്കപ്പെട്ടു. അമൃത ടി.വിയില്‍ സംപ്രേഷണം ചെയ്ത ‘അര്‍ധചന്ദ്രന്റെ രാത്രി’ എന്ന സീരിയലിലൂടെ ശ്രീലക്ഷ്മി മികച്ച നടിയായി. ശിവപ്രസാദ് സംവിധാനം ചെയ്ത മഞ്ഞാനയിലെ അഭിനയത്തിലൂടെ കെ.ജി അപ്പു മികച്ച ബാലതാരവുമായി.

Advertisement