ന്യൂദല്‍ഹി: ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച ഭാരതിഎയര്‍ടെല്ലിനെതിരെ 650 കോടി രൂപ പിഴ ചുമത്തി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സാണ് കേന്ദ്ര ടെലിംകോം മന്ത്രാലയത്തിനോട് ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

Ads By Google

Subscribe Us:

എയര്‍ടെല്‍  2000 മുതല്‍ 2005 വരെ ദേശീയ അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളായി റൂട്ട് ചെയ്ത് ഖജനാവിനും ബി.എസ്.എന്‍.എലിനും വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നാണ് കണ്ടെത്തല്‍.

കമ്പനിയുടെ ഇത്തരം നടപടി മൂലം  സംഭവിച്ച നഷ്ടം കണക്കാക്കി ഒരു സര്‍ക്കിളില്‍ നിന്ന് അമ്പത് കോടി രൂപ വീതം പതിമൂന്ന് സര്‍ക്കിളുകളില്‍ നിന്നായി 650 കോടിരൂപയാണ് പിഴ നല്‍കേണ്ടത്.

ഒരു സര്‍ക്കിളില്‍ നിന്നും അമ്പത് കോടിയാണ് പരമാവധി ഈടാക്കാവുന്നത്്. ഉടന്‍ നടപടികളാരംഭിക്കുമെന്ന് കേന്ദ്രടെലികോം മന്ത്രാലയം അധികൃതര്‍ അറിയിച്ചു.