എഡിറ്റര്‍
എഡിറ്റര്‍
ടെലിവിഷന്‍ ഷോകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ തരംതാഴ്ത്തുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍
എഡിറ്റര്‍
Sunday 17th November 2013 5:39pm

adoor-gopalakrishnan

ലോക ക്ലാസിക്കുകളെ അളവറ്റ് സ്‌നേഹിക്കുന്ന മലയാളം സിനിമയുടെ അത്ഭുത പ്രതിഭാസം അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ടെലിവിഷന്‍ ഷോകളില്‍ നിരാശനാണ്.

ടെലിവിഷനിലെ സീരിയലുകളോടും തരംതാഴ്ന്ന പരിപാടികളോടുമുള്ള അധിക്ഷേപം അദ്ദേഹം അടുത്തിടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പല ടെലിവിഷന്‍ ഷോകളും വിരസവും നിന്ദ്യവും ആണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തെ തരംതാഴ്ത്തുന്ന പരിപാടികളാണ് ഇവയെന്നും സിനിമാചാര്യന്‍ അടൂര്‍ പറഞ്ഞു.

യുവസിനിമാ സംവിധായകര്‍ ജീവിതത്തോട് ആഴത്തില്‍ നിരീക്ഷണം പുലര്‍ത്തുന്നവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 19ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സിനിമാ നിര്‍മ്മാണം എളുപ്പമുള്ള ഒരു ജോലിയല്ല. ഒരു സിനിമാ സംവിധായകനായിത്തീരാന്‍ വായന, സംഗീതം, തിയ്യേറ്റര്‍ കല എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ താല്‍പ്പര്യം വളര്‍ത്തിയെടുക്കണം’ -അടൂര്‍ പറഞ്ഞു.

കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ കഴിഞ്ഞ കാല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സെഗ്മെന്റില്‍ അടൂരിന്റെ 9 സിനിമകളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

Advertisement