എഡിറ്റര്‍
എഡിറ്റര്‍
ചാനല്‍ പരിപാടികള്‍ക്കിടെയുള്ള പരസ്യത്തിന് നിയന്ത്രണം വരുന്നു
എഡിറ്റര്‍
Monday 3rd June 2013 12:53am

tv-ad

ന്യൂദല്‍ഹി: ടെലിവിഷന്‍ പരിപാടിക്കിടെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന പരസ്യങ്ങളുടെ ദൈര്‍ഘ്യം വെട്ടിച്ചുരുക്കുന്നു.

ഒരു മണിക്കൂര്‍ പരിപാടിക്കിടെ 12 മിനിറ്റിലധികം പരസ്യം പാടില്ലെന്ന ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ’ (ട്രായ്) യുടെ പതിയ മാര്‍ഗനിര്‍ദേശം നാലുമാസംകൊണ്ട് നടപ്പാകും.

Ads By Google

ടെലിവിഷന്‍ പരിപാടികള്‍ക്കിടെ ദൈര്‍ഘ്യമേറിയ പരസ്യം കണ്ട് മടുക്കുന്ന പ്രേക്ഷകന് തെല്ലൊരാശ്വാസം നല്‍കുന്നതാണ് ട്രായുടെ നിര്‍ദേശം.

‘അഡ്വര്‍ടൈസിങ് കോഡ് ഓഫ് ദ കേബിള്‍ ടെലിവിഷന്‍ ആക്ട്’ അനുസരിച്ച് ആ നിയമം എട്ടുവര്‍ഷമായി നിലവിലുണ്ട്. എന്നാല്‍ വളര്‍ന്നുവരുന്ന ചാനല്‍വ്യവസായത്തെ ബാധിക്കരുതെന്നതിനാല്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കാതിരിക്കുകയായിരുന്നു.

പ്രേക്ഷകന് സന്തോഷം നല്‍കുന്ന നിര്‍ദേശമാണെങ്കിലും പരസ്യവരുമാനത്തെ കാര്യമായി ബാധിക്കുന്ന ഈ നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലാണ് ടെലിവിഷന്‍ ചാനലുകള്‍.

Advertisement