‘ എന്റെ നേതാവ് കരുണാനിധിയുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ നടപടികള്‍ സുഗമമായി മുന്നോട്ടുപോകാനാണ് രാജിവെക്കുന്നത്. ഡോ.കലൈജ്ഞര്‍ കരുണാനിധിയുടെ ഉപദേശപ്രകാരം രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ‘

‘ രാജി വെച്ചതിനര്‍ത്ഥം എല്ലാ ആരോപണങ്ങളും അംഗീകരിക്കുന്ന എന്നല്ല. എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായിരുന്നെന്ന് ഞാന്‍ തെളിയിക്കും. ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ അശ്രാന്തപ്രവര്‍ത്തനഫലമായി രാജ്യത്തെ ടെലിഫോണ്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നിരക്ക് കുറക്കാനും സാധിച്ചിട്ടുണ്ട്.’

‘ എന്റെ നേതാവിന്റെ തീരുമാനം അംഗീകരിക്കുന്നു. എന്റെ മനസാക്ഷി കളങ്കിതമായിട്ടില്ല. രാജ്യത്തോടും ജനങ്ങളോടും എന്റെ പാര്‍ട്ടിയോടും ഞാന്‍ നന്ദിയുള്ളവനാണ്’