Categories

2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ടെലകോം മന്ത്രി എ രാജ പ്രതികരിക്കുന്നു.
‘ എന്തടിസ്ഥാനത്തിലാണ് എന്റെ രാജി ആവശ്യപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. സി എ ജി റിപ്പോര്‍ട്ടില്‍ എന്റെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. സി എ ജി റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനപ്പെടുത്തി എനിക്കെതിരേ വാദിക്കാം.’

‘ 1999ലെ ദേശീയ ടെലികോം നിയമം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌പെക്ട്രം വിതരണം ചെയ്തത്. എന്‍ ഡി എയുടെ ഭരണകാലത്തും സ്‌പെക്ട്രം ക്രമക്കേടുകളെക്കുറിച്ച് സി എ ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പാര്‍ലമെന്റ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.’

‘ എ ഐ എ ഡി എം കെ അടക്കമുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയലക്ഷ്യം വെച്ചാണ് പ്രശ്‌നത്തെ സമീപിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ജയലളിതക്ക് വിഷയത്തില്‍ പ്രതികരിക്കാന്‍ അവകാശമില്ല. സ്വന്തം ഒപ്പ് വ്യാജമാണെന്ന് കോടതിയില്‍ വാദിച്ച രാജ്യത്തെ ആദ്യ രാഷ്ട്രീയനേതാവാണവര്‍. അവര്‍ എങ്ങിനെയാണ് ഞാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുക’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.