ന്യൂദല്‍ഹി: പുതിയ മുഖ്യ വിജിലന്‍സ് കമ്മീഷണറെ നിയമിക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരെ പി.ജെ തോമസ് രാഷ്ട്രപതി പ്രതിഭാ പട്ടീലിന് അപ്പീല്‍ നല്‍കി. ഇതിനെതിരെ ദല്‍ഹി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് പി.ജെ. തോമസിന്റെ ആവശ്യം.

നടപടിക്രമങ്ങള്‍ തെറ്റിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പി.ജെ.തോമസിന്റെ നിയമനം സുപ്രീംകോടതി നേരത്തെ അസാധുവാക്കിയിരുന്നു.

പുതിയ സി.വി.സിയായി നിയമിതനായ പ്രദീപ്കുമാറിന്റെ സത്യപ്രതിഞ്ജ നാളെ നടക്കാനിരിക്കെയാണ് പി.ജെ തോമസ് പരാതി നല്‍കിയിരിക്കുന്നത്.