ഹൈദരാബാദ്: തെലുങ്കാനയില്‍ ഉറുദു സംസ്ഥാനത്തെ രണ്ടാം ഔദ്യോഗിക ഭാഷയായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. നീണ്ടനാളുകളായിട്ടുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും.

കൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം തെലങ്കാന നിയമസഭയിലാണ് ചന്ദ്രശേഖര റാവു ഇക്കാര്യം അറിയിച്ചത്.


Also Read ചുംബനത്തെരുവ് പ്രതിഷേധ പരിപാടിയ്ക്കിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ അനീബിനെതിരായ കേസുകള്‍ കോടതി തള്ളി


മുസ്‌ലിംങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പാര്‍ലമെന്റില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഭരണകക്ഷി ടി.ആര്‍.എസ് സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചതെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.