ഹൈദരാബാദ്: തെലുങ്കാന സമരം നടത്തുന്നവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തെലുങ്കാന സംയുക്ത ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണ്ണം. ബന്ദ് ജനജീവിതത്തെ ബാധിച്ചു.

തെലുങ്കാനയിലാണ് ബന്ദ് ഏറ്റവും ശക്തം. ഹൈദരാബാദില്‍ ഭാഗികമായാണ് ബന്ദ് ബാധിച്ചിരിക്കുന്നത്.

സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ബസുകള്‍ ഭാഗികമായി സര്‍വ്വീസ് നടത്തി. ട്രെയിന്‍ സര്‍വ്വീസുകളെ ബന്ദ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല.

ഇന്ന് അടച്ചിടുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമരക്കാര്‍ ഹൈദരാബാദില്‍ കടക്കുന്നത് തടയാന്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ മിക്ക റോഡുകളും ഉപരോധിക്കുകയും ചെയ്തു.