Categories

തെലുങ്കാന: ആന്ധ്രപ്രദേശ് വീണ്ടും പ്രക്ഷോഭത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വീണ്ടും സ്തംഭനത്തിലേക്ക്. തെലുങ്കാന സംസ്ഥാനം രൂപവല്‍ക്കരിക്കുന്നത് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് ടി.ആര്‍.എസ് അടക്കമുള്ള കക്ഷികള്‍ ആന്ധ്രപ്രദേശില്‍ രണ്ട് ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തു.

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവല്‍ക്കരിക്കുന്നത് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച്് തിങ്കളാഴ്ച ആന്ധ്രപ്രദേശ് നിയമസഭയില്‍ എം.എല്‍.എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു. തെലുങ്കാന മേഖലയില്‍ നിന്നുള്ള 35 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെലുങ്കാന മേഖലയില്‍ നിന്നുള്ള 53 നിയമസഭാംഗങ്ങളും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഇതില്‍ 11 പേര്‍ മന്ത്രിമാരാണ്. ആന്ധ്ര ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് ഇവര്‍ രാജിക്കത്ത് കൈമാറിയത്.

തെലുങ്കുദേശത്തിന്റെ 37 എം.എല്‍.എമാരും ഇന്നലെ രാജിവെച്ചിരുന്നു. തെലുങ്കുദേശത്തിന്റെ 37 എം.എല്‍.എമാരുടെ രാജി കൂടിയാകുമ്പോള്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.

കോണ്‍ഗ്രസ്സിനും തെലുങ്കുദേശത്തിനും പുറമെ തെലുങ്കാനയില്‍നിന്നുള്ള ബി.ജെ.പി., സി.പി.ഐ., ടി.ആര്‍.എസ്. അംഗങ്ങളും കൂട്ടരാജിക്കൊരുങ്ങുകയാണ്.

കൃത്യസമയത്ത് എത്തിച്ചേരാത്തതിനാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറാന്‍ പറ്റാതിരുന്ന കോണ്‍ഗ്രസ് എം.പിമാര്‍ തിങ്കളാഴ്ച വൈകുന്നേരം രാജിവെച്ചിരുന്നു. സ്പീക്കര്‍ മീരകുമാര്‍ കാണാന്‍ അനുവദിച്ച സമയത്ത് എം.പിമാര്‍ക്ക് ഹാജരാകാന്‍ പറ്റാത്തതിനാല്‍ വൈകുന്നേരം 3 മണിക്കാണ് രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. എന്നാല്‍ തെലുങ്കാന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചാല്‍ രാജിതീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് എം.പിമാര്‍ അറിയിച്ചുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.