ന്യൂദല്‍ഹി: തെലുങ്കാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് തീയതി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ ടി ആര്‍ എസ് നേതാവ് കെ ചന്ദ്ര ശേഖരറാവു ഉറച്ചു നിന്നു.

അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കണമെന്ന് ബി ജെ പിയും ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമയാ നിലകൊണ്ടു. ഇതെ തുടര്‍ന്ന്് മേഖലയില്‍ അക്രമം അവസാനിപ്പിക്കാന്‍ സംയുക്ത പ്രസ്താവന നടത്തി യോഗം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.