എഡിറ്റര്‍
എഡിറ്റര്‍
തെലുങ്കാന: തര്‍ക്കം രൂക്ഷമാകുന്നു
എഡിറ്റര്‍
Wednesday 23rd January 2013 5:32pm

ന്യൂദല്‍ഹി: തെലുങ്കാന വിഷയത്തില്‍ രാഷ്ട്രീയവും പ്രക്ഷോഭവും വീണ്ടും തീവ്രമാകുന്നു. വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുത്തേക്കുമെന്നാണ് അറിയുന്നത്.

സര്‍ക്കാരിന് ഈ വിഷയത്തില്‍ രണ്ട് വഴികളാണുള്ളത്. തെലങ്കുദേശം വേറൊരു സംസ്ഥാനമായി പ്രഖ്യാപിക്കുകയെന്നതാണ് ആദ്യം.

രണ്ടാമത്തേത് ആന്ദ്രാപ്രദേശില്‍ സ്വതന്ത്രാധികാരമുള്ള തെലങ്കാന റീജിയണല്‍ കൗണ്‍സില്‍ സ്ഥാപിക്കുകയെന്നതാണ്.

Ads By Google

ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ജനുവരി 28 ആണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന അവസാന സമയം.

തെലങ്കാനയെ പിന്തുണയ്ക്കുന്നവരും ഇതിനെ എതിര്‍ക്കുന്നവരും ഈ വിവാദത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, മറ്റ് മുതിര്‍ന്ന നേതാക്കളെയും ചൊവ്വാഴ്ച സന്ദര്‍ശിച്ചെങ്കിലും യാതൊരു തീരുമാനവും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടില്ല.

മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെയും പങ്കെടുപ്പിച്ച് ഡിസംബര്‍ 28 ന് നടന്ന മീറ്റിങ്ങില്‍ ഒരു മാസത്തിനുള്ളില്‍ തെലങ്കാന വിഷയത്തില്‍ തീരുമാനം അറിയിക്കുമെന്നായിരുന്നു.

ശ്രീകൃഷ്ണ കമ്മറ്റിയുടെ ആറ് നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ രണ്ടെണ്ണമാണ് പരിഗണിക്കുന്നതെന്നാണ് ചില സ്രോതസ്സുകളില്‍ നിന്നുള്ള വിവരം. തെലങ്കാനയും സീമാന്ത്രയുമായി വിഭജനം നടത്തുകയെന്നതാണ്.

തെലങ്കാനയുടെ തലസ്ഥാനമായി ഹൈദരാബാദ് പ്രഖ്യാപിക്കാമെന്നും സീമാന്ത്രയ്ക്ക് തലസ്ഥാനം കണ്ടെത്തുകയും ചെയ്യാമെന്നാണ് ശ്രീകൃഷ്ണ കമ്മറ്റിയുടെ വിലയിരുത്തല്‍.

മറ്റൊരു നിര്‍ദേശം ആന്ദ്രപ്രദേശ് വിഭജിക്കാതെ പകരം തെലങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപീകരിക്കുകയാണ്. ഒരു പ്രാദേശിക കൗണ്‍സില്‍ ആ പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പുരോഗതി ഉറപ്പു വരുത്തുന്നതിന് സഹായകമാവും.

ഈ നിര്‍ദേശത്തിനാണ് ശ്രീകൃഷ്ണ കമ്മറ്റി മുന്‍തൂക്കം നല്‍കുന്നത്. അതേസമയം തെലങ്കാനവാദികള്‍ റീജിയണല്‍ കൗണ്‍സിലിനെ എതിര്‍ക്കുകയാണ്

Advertisement