vsachutanandan-rw1തിരുവനന്തപുരം: ഇടുക്കി ബോട്ട് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഇതിനായി സിറ്റിംഗ് ജഡ്ജിയെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ സൗകര്യവും ചെയ്ത് കൊടുക്കമെന്ന് അദ്ദേഹം പറഞ്ഞു.

തട്ടേക്കാട്, കുമരകം, ഇടുക്കി ദുരന്തങ്ങള്‍ വെവ്വേറെയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരങ്ങള്‍ അപകടം തടയാന്‍ പൊതുവായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.