Categories

Headlines

തേക്കടി ദുരന്തം: 37 ജീവന്‍ കവര്‍ന്നു

tekkadi-boat-accident-2.             തേക്കടി:  തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. മരിച്ചവരില്‍ രണ്ട് മലയാളികളുമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ കുംഭകോണത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ സുഷിത്, ഭാര്യ സുശീല എന്നിവരാണ് മരിച്ച മലയാളികളെന്നാണ് സൂചന. ഇവരുടെ മകനെ അപകടത്തില്‍ കാണാതായട്ടുണ്ട്.

ഇന്നു പുലര്‍ച്ചെ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ 37 ആയത്. മൂന്നു സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ നിന്നാണ് ഇന്ന് കിട്ടിയത്. ബോട്ടിനുള്ളില്‍ ഇനിയും മൃതദേഹങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.

വിനോദയാത്രികരുമായി പോയ കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ഫൈബര്‍ ഡബിള്‍ ഡക്കര്‍ ബോട്ടാണ് ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ജലാശയത്തില്‍ തലകീഴായി മറിഞ്ഞത്. സഞ്ചാരികളും ജീവനക്കാരും അടക്കം 76 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഡല്‍ഹി, കോല്‍ക്കത്ത, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരായിരുന്നു ഏറെയും. ബോട്ടിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കക്കാരായ നാലു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മലയാളികളായ രണ്ടു ബോട്ടുഡ്രൈവര്‍മാരും നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. ബോട്ടിന്റെ മുകളിലത്തെ ഡക്കിലുണ്ടായിരുന്നവര്‍ക്കാണ് രക്ഷപ്പെടാനായത്. താഴത്തെ ഡക്കിലുണ്ടായിരുന്നവര്‍ സീറ്റിനിടയില്‍ കുടുങ്ങിയതും ഫൈബര്‍ ചില്ലുകള്‍ തകര്‍ക്കാന്‍ കഴിയാതെയും ബോട്ടിനകത്ത് കുടുങ്ങുകയായിരുന്നു.

വനം വകുപ്പും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി ചിരച്ചില്‍ നടത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചവരില്‍ മരിച്ചവരും ജീവനുള്ളവരുമുണ്ടായിരുന്നു. ചിലര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ ചിലര്‍ ഇപ്പോഴും ഗരുതരാവസ്ഥയിലാണ്. ഇനിയും മൃതദേഹങ്ങളാണ് കണ്ടെടുക്കാനുണ്ടെന്നാണ് വിവരം. കുമളി, പെരിയാര്‍, ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയവരില്‍ പലരെയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. നാവികസേനയുടെ പ്രത്യേക സംഘം ഇന്ന് രാവിലെയെത്തി തിരച്ചില്‍ നടത്തി.

മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം തുടങ്ങിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. കുമളി പെരിയാര്‍ ആശുപത്രിയില്‍ ഇന്നലെ എത്തിച്ചിരുന്ന 19 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കുമിളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് നടക്കുക. മൃതദേഹങ്ങള്‍ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി-കോട്ടയം ജില്ലകളില്‍ നിന്നായി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ സംഘം പുലര്‍ച്ചെ തന്നെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ