എഡിറ്റര്‍
എഡിറ്റര്‍
തെഹ്മിന ജാന്‍ജുവ പാകിസ്ഥാന്റെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി
എഡിറ്റര്‍
Tuesday 14th February 2017 12:04pm

TEHMINA


മാര്‍ച്ച് ആദ്യവാരം തെഹ്മിന ചുമതലയേല്‍ക്കും. നയതന്ത്ര രംഗത്ത് 32 വര്‍ഷത്തെ പാരമ്പര്യമുള്ള തെഹ്മിന 1984ലാണ് പാകിസ്ഥാന്‍ ഫോറിന്‍ സര്‍വീസില്‍ ജോലി ആരംഭിച്ചത്.


ഇസ്‌ലാമാബാദ്:  രാജ്യത്തെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറിയായി തെഹ്മിന ജാന്‍ജുവയെ പാകിസ്ഥാന്‍ നിയമിച്ചു. ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധിയായിരുന്ന തഹ്മിന ഐജാസ് അഹമ്മദ് ചൗധരിക്ക് പകരമായാണ് വിദേശകാര്യ സെക്രട്ടറിയാകുന്നത്. ചൗധരി അമേരിക്കയിലേക്ക് അംബസഡറായി പോകുന്ന സാഹചര്യത്തിലാണ് നിയമനം.

മാര്‍ച്ച് ആദ്യവാരം തെഹ്മിന ചുമതലയേല്‍ക്കും. നയതന്ത്ര രംഗത്ത് 32 വര്‍ഷത്തെ പാരമ്പര്യമുള്ള തെഹ്മിന 1984ലാണ് പാകിസ്ഥാന്‍ ഫോറിന്‍ സര്‍വീസില്‍ ജോലി ആരംഭിച്ചത്.


Read more: മൈക്ക് ഓണായത് അറിഞ്ഞില്ല: സ്വന്തം അഴിമതിക്കഥകള്‍ വിളിച്ച് പറഞ്ഞ് ബി.ജെ.പി നേതാവായ യെദിയൂരപ്പയും കേന്ദ്രമന്ത്രി അനന്ദ്കുമാറും


2011ല്‍ പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് വക്താവായിരുന്നു തെഹ്മിന. ഇതിന് ശേഷം 2015 വരെ ഇറ്റലിയിലെ പാക് അംബാസഡറായിരുന്നു തെഹ്മിന. ഇസ്‌ലമാബാദിലെ ഖായിദ്-ഇ-അസം, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളിലാണ് തെഹ്മിന പഠനം പൂര്‍ത്തിയാക്കിയത്.

നേരത്തെ ഹിന റബ്ബാനിയെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി പാകിസ്ഥാന്‍ നിയമിച്ചിരുന്നു. 2011 ഫെബ്രരുവരി മുതല്‍ 2013 മാര്‍ച്ച് വരെയാണ് ഹിന പദവിയിലുണ്ടായത്.

Advertisement