എഡിറ്റര്‍
എഡിറ്റര്‍
തെഹല്‍ക്ക: ഷോമ ചൗധരി രാജിവെച്ചു
എഡിറ്റര്‍
Thursday 28th November 2013 8:45am

shoma-chaudhary

ന്യൂദല്‍ഹി: തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഷോമ ചൗധരി രാജിവെച്ചു. അടുത്ത മാധ്യമസുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തെഹല്‍ക്കയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന തരുണ്‍ തേജ്പാലിനെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദത്തില്‍ തേജ്പാലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഷോമ സ്വീകരിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രമുഖ സ്ഥാനങ്ങളിലിരുന്ന നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

ഗോവയില്‍ വെച്ച് തേജ്പാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഷോമയ്ക്ക് പരാതി നല്‍കിയെന്നും എന്നാല്‍ ഇത് വേണ്ട വിധത്തില്‍ പരിഗണിക്കുന്നതില്‍ ഷോമ പരാജയപ്പെട്ടെന്നും പരാതിക്കാരിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പരാതി ലഭിച്ചിട്ടും അന്വേഷണസമിതി രൂപീകരിക്കാന്‍ ഷോമ തയ്യാറായിരുന്നില്ല. അതിനാല്‍ ഷോമയെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്ന് വിവിധ വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

തരുണിന് മുമ്പ് തന്നെ ഗോവന്‍ പൊലീസ് ചോദ്യം ചെയ്തത് ഷോമയെ ആയിരുന്നു എന്നതും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുവെന്ന് കരുതപ്പെടുന്നു.

അതേ സമയം തരുണ്‍ തേജ്പാല്‍ ഗോവ പൊലീസിന് മുമ്പില്‍ ഹാജരാകേണ്ട സമയം ഇന്ന് വെകിട്ട് മൂന്നിന് അവസാനിക്കും. പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും.

തരുണ്‍ തേജ്പാലിനെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ രാജിക്കത്ത്

തരുണിന്റെ ആവര്‍ത്തിച്ചുള്ള ബലാത്സംഗങ്ങള്‍: അരുന്ധതി റോയി

Advertisement