Categories

ഒത്തുതീര്‍പ്പു ശ്രമവുമായി തേജ്പാലിന്റെ ബന്ധു സമീപിച്ചെന്ന് സഹപ്രവര്‍ത്തക

tharun-thejpal

ന്യൂദല്‍ഹി: താന്‍ നല്‍കിയ പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ബന്ധുക്കള്‍ സമീപിച്ചതായി ആരോപണമുന്നയിച്ച സഹപ്രവര്‍ത്തക.

കേസ് ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാലിന്റെ ബന്ധു തന്റെ അമ്മയെ സമീപിച്ചുവെന്നും ഇത് തന്റെ കുടുംബത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കിയെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

ഒത്തുതീര്‍പ്പാക്കാനായി തേജ്പാലിന്റെ ബന്ധു സമീപിച്ചതായി വാര്‍ത്താക്കുറുപ്പിലൂടെയാണ് മാധ്യമപ്രവര്‍ത്തക അറിയിച്ചത്.

കേസില്‍ ആരാണ് നിയമസഹായം നല്‍കുന്നതെന്നും പരാതിയിലൂടെ എന്താണ് ഉദ്ദ്യേശിക്കുന്നതെന്നും ഇയാള്‍
ചോദിച്ചു.

തുടര്‍ന്ന് ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തെ സമീപിക്കുന്നത് ഒഴിവാക്കണമെന്ന് തേജ്പാലുമായി അടുപ്പമുള്ളവരെ ഫോണില്‍ വിളിച്ച് അറിയിച്ചതായും സഹപ്രവര്‍ത്തക പറഞ്ഞു.

ഇക്കഴിഞ്ഞ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഗോവയില്‍ വെച്ച് തരുണ്‍ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ തേജ്പാലിനെതിരേ ഗോവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബലാല്‍സംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഡല്‍ഹിയിലെത്തിയ ഗോവ പോലീസ് തെഹല്‍ക ഓഫീസിലെത്തി മാനേജിംഗ് എഡിറ്റര്‍ ഷോമാ ചൌധരിയുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.

ഗോവയില്‍ നിന്നെത്തിയ നാലംഗ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. ദില്ലിയിലെ തെഹല്‍ക്കയുടെ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം സംഭവത്തെ രാഷ്ട്രീയ വതക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പെണ്‍കുട്ടി കളളം പറയുകയാണെന്നും ആരോപിച്ച് തേജ്പാല്‍ രംഗത്തെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്സ പത്രത്തിന് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് തേജ്പാല്‍ സംഭവത്തെക്കുറിച്ച് ഇങ്ങിനെ പ്രതികരിച്ചത്.

Tagged with: