എഡിറ്റര്‍
എഡിറ്റര്‍
ഫണ്ട് തിരിമറി ആരോപണം: ടീസ്തയ്ക്കും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം
എഡിറ്റര്‍
Saturday 11th January 2014 9:03am

teestha

മുംബൈ: ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ കലാപത്തിലെ ഇരകള്‍ക്കായി ശേഖരിച്ച വിദേശഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനും ഭര്‍ത്താവിനും മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

മൂന്നാഴ്ചയാണ് ജാമ്യ കാലാവധി. 2002ല്‍ നടന്ന  ഗുജറാത്ത് കലാപകാലത്ത് അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടവര്‍ക്കായി സ്മാരകം നിര്‍മിക്കുന്നതില്‍ ടീസ്റ്റയും ഭര്‍ത്താവുമടക്കം അഞ്ചുപേര്‍ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മുന്‍ താമസക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ പരാതി ടീസ്തയോടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികാരം വീട്ടലാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ടീസ്തക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നേരത്തെയും പല തവണ ടീസ്തക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

Advertisement