എഡിറ്റര്‍
എഡിറ്റര്‍
വിദേശ ഫണ്ട് ദുരുപയോഗം: ടീസ്റ്റയ്ക്കും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
എഡിറ്റര്‍
Friday 31st January 2014 9:00pm

teestha

മുംബൈ: ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ഇരകളായവരുടെ ആശ്രിതര്‍ക്ക് ലഭിച്ച വിദേശ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.

ഗുജറാത്ത് കോടതിയില്‍ ഹാജറാവാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഈ മാസം അഹമ്മദാബാദിലെ ഡി.സി.പി പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗില്‍ മ്യൂസിയം പണിയുന്നതുമായി ബന്ധപ്പെട്ട് 1.5 രൂപ കോടിയോളം ടീസ്റ്റയും ഭര്‍ത്താവും ചേര്‍ന്ന് ദുരുപയോഗം ചെയ്‌തെന്നാണ് കേസ്.

മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുള്‍പ്പെട 69 പേരാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.

കലാപത്തിലെ ഇരകള്‍ക്ക് വീടും കലാപത്തിന്റെ സ്മാരകമായി മ്യൂസിയവും നിര്‍മ്മിയ്ക്കാനായി ഇന്ത്യയ്ക്കു പുറത്തു നിന്ന് ടീസ്റ്റ വലിയ തോതില്‍ സംഭാവനകള്‍ വാങ്ങിയിട്ടുണ്ടെന്നും ഈ ഫണ്ട് തങ്ങള്‍ക്ക് ലഭ്യമാക്കിയില്ലെന്നും കാണിച്ച് കലാപത്തിലെ ഇരകളായ 12 പേര്‍ ചേര്‍ന്നാണ് ടീസ്റ്റയ്‌ക്കെതിരെ പരാതി നല്‍കിയത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ പരാതി നല്‍കാന്‍ എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയെ സഹായിച്ചത് ടീസ്റ്റയായിരുന്നു.

എന്നാല്‍ കേസില്‍ മോഡിയ്ക്ക് പിന്നീട് കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

Advertisement