ബോളിവുഡ് ഗായകന്‍ സോനു നിഗമിനു പിന്നാലെ അദ്ദേഹത്തിന്റെ സഹോദരി തീഷ നിഗമും മലയാളത്തിലേക്ക്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ പോപ് ഗായകനായ സോനു മലയാളത്തില്‍ അരങ്ങേറിയതിന് പിന്നാലെയാണ് സഹോദരിയും ഇവിടേക്കെത്തുന്നത്.

ശിവശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗാനമാലപിച്ചുകൊണ്ടാണ് തീഷ നിഗം മലയാളത്തിലെത്തുന്നത്. സണ്ണി വിശ്വനാഥാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.

തെലുങ്ക്, കന്നഡ സിനിമയിലെ നമ്പര്‍ വണ്‍ ഗായികയെന്ന തീഷ ഇതിനകം തന്നെ പേരുനേടിക്കഴിഞ്ഞു. സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തീഷയുടെ അരങ്ങേറ്റം. തെലുങ്കിലെ എക്കാലത്തെയും മെഗാഹിറ്റായ മഗധീരയാണ് തീഷയുടെ കരിയറിലെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട ഗാനം. ചിത്രത്തില്‍ തീഷ ആലപിച്ച ധീര…ധീര… എന്ന് തുടങ്ങുന്ന ഗാനം ഒട്ടേറെ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.