എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി വാട്‌സ്ആപ്
എഡിറ്റര്‍
Tuesday 12th November 2013 1:20am

whatsapp

ലണ്ടന്‍: ഫെയ്‌സ്ബുക്കിന്റെ ഡെയ്‌ലി യൂസേഴ്‌സിന്റെ എണ്ണത്തില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ച് കൗമാരക്കാരുടെ എണ്ണത്തില്‍.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് രംഗത്തെ ഭീമനായ ഫെയ്‌സ്ബുക്കിനെക്കാള്‍ ചെറുപ്പക്കാര്‍ക്ക് പ്രിയം വാട്‌സ്ആപും വീചാറ്റും പോലെയുള്ള മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനുകളാണത്രേ.

ഡെയ്‌ലി യൂസേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് അധികൃതരും സമ്മതിക്കുന്നു. അവര്‍ ഇപ്പോഴും സൈറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അത്ര സജീവമല്ല.

വാട്‌സ്ആപ്, വീചാറ്റ്, കക്കാവോ ടോക്ക് തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസുകളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുള്ളവരാണ്.

പല പല ഗ്രൂപ്പുകളിലുള്ള യഥാര്‍ത്ഥ സുഹൃത്തുക്കളുമായി റിയല്‍ ടൈം ചാറ്റിങ് നടത്താം എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളെ ഫെയ്‌സ്ബുക്കില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. നേരത്തെ തന്നെ ഫോണ്‍ബുക്കിലുള്ളവരുമായി ചാറ്റിങ് നടത്താനേ ഇവ അനുവദിക്കുകയുള്ളു.

2009-ല്‍ ജന്‍മമെടുത്ത വീചാറ്റ് യൂസേഴ്‌സിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍  ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനാണ്. ആഗോളതലത്തില്‍ ഒരു മാസം 350 മില്യണ്‍ ആക്റ്റീവ് യൂസേഴ്‌സാണുള്ളത്. ട്വിറ്ററിന് പോലും 218 മില്യണ്‍ മാത്രമേയുള്ളു.

ഇത്തരം ആപ്ലിക്കേഷനുകള്‍ പരസ്യങ്ങളില്‍ നിന്നകന്ന് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ സ്വകാര്യമായ ഷെയറിങ്ങുകള്‍ സാധ്യമാണ്.  കക്കാവോ ടോക്ക് പോലെയുള്ളവ മെസേജിങ്ങിനും ഫോട്ടോ ഷെയറിങ്ങിനും ഉപരിയായി ഗെയിമുകളും മ്യൂസിക് ഷെയറിങ്ങുകള്‍ക്കുള്ള സൗകര്യവും നല്‍കുന്നു.

എന്നാല്‍ ഈ ഏഷ്യന്‍ ആപ്‌സുകള്‍ അമേരിക്കന്‍ യൂസേഴ്‌സിനെ സ്വാധീനിച്ചു വരുന്നതേയുള്ളു.

Advertisement