എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റ് മത്സരത്തിനിടെ തര്‍ക്കം ; ഫീല്‍ഡ് ചെയ്ത താരം കൊല്ലപ്പെട്ടു
എഡിറ്റര്‍
Monday 6th February 2017 6:47pm

killled
ധാക്ക : ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തില്‍ ബാറ്റ്‌സ്മാന്റെ ഏറു കൊണ്ട് 14 കാരന്‍ മരിച്ചു. പ്രാദേശിക ടീമുകളുടെ മത്സരത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്. ചിറ്റഗോംഗിലായിരുന്നു അപകടമുണ്ടായത്. സൗത്ത് ഈസ്റ്റേണ്‍ പോര്‍ട്ട് സ്വദേശിയായ ഫൈസല്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്.

മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന കളിക്കാരന്‍ പുറത്തായതോടെ, നിയന്ത്രണം വിട്ട് സ്റ്റമ്പെടുത്ത് വലിച്ചെറിയുകയായിരുന്നു. വിക്കറ്റിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസലിന്റെ തലയില്‍ സ്റ്റമ്പ് കൊള്ളുകയും തുടര്‍ന്ന് അതികഠിനമായ വേദന സഹിക്കാനാകാതെ ഫൈസല്‍ ബോധരഹിതനാവുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ബാറ്റ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരിക്കും ഇയാള്‍ക്കെതിരെ കേസെടുക്കുക. ക്രിക്കറ്റിനെ അതിതീവ്രമായി സമീപിക്കുന്നവരാണ് ബംഗ്ലാദേശുകാര്‍ അതിനാല്‍ മൈതാനത്തിലെ കയ്യാങ്കളി പതിവുമാണ്. കഴിഞ്ഞ മാസം, മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു താരം മറ്റൊരു താരത്തെ സ്റ്റമ്പുപയോഗിച്ച് തല്ലിക്കൊന്നതും വാര്‍ത്തയായിരുന്നു.


Also Read: പാര്‍ട്ടി പത്രത്തിലെ ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ല, ഇ.പി. ജയരാജനോട് പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ 


 

Advertisement