അമ്മയെ ഉപദ്രവിച്ചതിന് പ്രതികാരം: മകന്‍ അച്ഛനെ പീഡനക്കേസില്‍ കുടുക്കി
India
അമ്മയെ ഉപദ്രവിച്ചതിന് പ്രതികാരം: മകന്‍ അച്ഛനെ പീഡനക്കേസില്‍ കുടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2013, 12:11 pm

[]ന്യൂദല്‍ഹി: അച്ഛനോടുള്ള പ്രതികാരം തീര്‍ക്കാന്‍ മകന്‍ കണ്ടെത്തിയ വഴി സ്ത്രീപീഡക്കേസില്‍ കുടുക്കുക. ദല്‍ഹിയിലെ ഫരീദാബാദിലാണ് സംഭവം.[]

ദല്‍ഹിയിലെ ബിസിനസ്സുകാരനായ അശോക് കുമാറിനെയാണ് മകന്‍ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് 18 കാരനായ ഹര്‍കേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയെ അശോക് കുമാര്‍ മര്‍ദ്ദിക്കുന്നത് കണ്ട് സഹിക്കവയ്യാതെയാണ് ഹര്‍കേഷ് പിതാവിനെതിരെ കള്ളക്കേസുണ്ടാക്കിയത്. ഇതിനായി രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീയെ കൊണ്ട് പിതാവിനെതിരെ പീഡനക്കേസിന് പരാതി നല്‍കുകയായിരുന്നു.

ഹര്‍കേഷും സുഹൃത്തായ റാസയും ഭാര്യയും ചേര്‍ന്നാണ് പിതാവിനെതിരെ പീഡനക്കേസ് ആസൂത്രണം ചെയ്തത്. അശോകിനെതിരെ സത്രീ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ,

നിസാമുദ്ദീന്‍ ദര്‍ഗയില്‍ നിന്നും മടങ്ങുന്ന വഴിയില്‍ അജ്ഞാതനായ ആള്‍ കാറില്‍ ലിഫ്റ്റ് തരികയും പിന്നീട് പീഡിപ്പിച്ച് കടന്നുകളയുകയും ചെയ്തു.

ഇയാള്‍ തന്റെ പണവും ആഭരണവും കവര്‍ന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. സ്ത്രീ നല്‍കിയ പരാതിയില്‍ നിന്നും ലഭിച്ച കാറിന്റെ വിശദാംശങ്ങളില്‍ നിന്നും പോലീസ് അശോകിനെ അന്വേഷിച്ച് എത്തി. എന്നാല്‍ അശോക് ആരോപണം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ പങ്ക് വ്യക്തമായത്.