എഡിറ്റര്‍
എഡിറ്റര്‍
ടെഡ് ഫൗണ്ടേഷന്റെ 530 ലക്ഷം രൂപയുടെ അവാര്‍ഡ് ഇന്ത്യക്കാരന്
എഡിറ്റര്‍
Thursday 28th February 2013 2:46pm

വാഷിങ്ടണ്‍ : ചേരിയിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കിയ ഇന്ത്യക്കാരന് പത്തുലക്ഷം ഡോളറിന്റെ പുരസ്‌കാരം.

ബ്രിട്ടനിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ എജ്യുക്കേഷന്‍ ടെക്‌നോളജി പ്രൊഫസറായ ഡോ.സുഗത മിത്രക്കാണ് ഈ അംഗീകാരം ലഭിച്ചത്.

Ads By Google

ചേരിയിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിഞ്ജാനം നല്‍കുന്നതിനായി അദ്ദേഹം 1999 ല്‍ നടപ്പാക്കിയ ‘ഹോള്‍ ഇന്‍ ദ വാള്‍’ എന്ന പദ്ധതിയാണ് സുഗത മിത്രയെ അവാര്‍ഡിനര്‍ഹനാക്കിയത്.

സാങ്കേതികത, വിനോദം, രൂപകല്‍പ്പന എന്നീ മേഖലകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ടെഡ് ഫൗണ്ടേഷനാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്.

ഡല്‍ഹിയിലെ തന്റെ ഗവേഷണശാലയുടെ ചുമരില്‍ ദ്വാരമുണ്ടാക്കി അവിടെ സൗജന്യമായി കമ്പ്യൂട്ടര്‍ ലഭ്യമാക്കുകയായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ചേരി പ്രദേശത്തെ കുട്ടികള്‍ക്ക് സ്വയം കമ്പ്യൂട്ടര്‍ പരിശീലിക്കാനാവുന്ന തരത്തിലായിരുന്നു ഈ പരീക്ഷണം ആസൂത്രണം ചെയ്തത്.

പിന്നീട് ‘സ്‌കൈപ്പ്’  വീഡിയോ കോളിങ് സംവിധാനം വഴി കുട്ടികളോട് നേരിട്ട് സംവദിക്കാനും അവസരമൊരുക്കി. റിട്ടയേര്‍ഡ് അധ്യാപകരെ ഉപയോഗിച്ചാണ് ‘ഗ്രാനി ഗ്ലൗഡ്’ എന്ന ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിരുന്നത്

്. സ്വയം പരിശീലനം എന്ന ലക്ഷ്യത്തോടെ സോള്‍ (സെല്‍ഫ് ഓര്‍ഗനൈസ്ഡ് ലേണിങ് എന്‍വയോണ്‍മെന്റ്‌സ്) എന്ന പദ്ധതിയും ഇദ്ദേഹം ആസൂത്രണം ചെയ്തിരുന്നു.

ആഗോളതലത്തില്‍ വിദ്യാലയങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സ്വയം പരിശീലന സാഹചര്യങ്ങളുണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിനായി  അവാര്‍ഡ് തുകയായ 530 ലക്ഷം രൂപ വിനിയോഗിക്കുമെന്ന് പുരസ്‌കാരം സ്വീകരിച്ചശേഷം മിത്ര വ്യക്തമാക്കി.

Advertisement