കൊച്ചി: സ്മാര്‍്ട് സിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന സര്‍ക്കാറിന്റെ കത്തിന് ടീകോമിന്റെ മറുപടി. അന്ത്യശാസനം കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലെന്ന് ടീകോം സി.ഇ.ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കാര്യശേഷിയുള്ളവരെ ദുബൈയിലേക്ക് അയക്കണം. പദ്ധതിയുമായി മുന്നോട്ട് പോകുന്നുവെങ്കില്‍ ദുബൈയില്‍ തുടര്‍ ചര്‍ച്ചകളാവാം. ഇതിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നു.

ധാരണാപത്രത്തിലെ വ്യവസ്ഥകളെല്ലാം ടീകോം അംഗീകരിച്ചതാണ്. പിന്നെ എന്താണ് പദ്ധതിക്ക് തടസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ടീകോം വിശ്വസിക്കുന്നുവെന്നും കത്തില്‍ പറയുന്നു.