കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിക്കായി കൊച്ചിയില്‍ തുറന്ന ഓഫീസ് ടീകോം ഒഴിഞ്ഞു. രാവിലെ 11.30ഓടെ സ്മാര്‍ട് സിറ്റി സി ഇ ഒ ഫരീദ് അബ്ദുര്‍റഹ്മാന്‍ കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ഓഫീസ് ഒഴിയുന്നതിന് നടപടിക്രമങ്ങള്‍ കൈക്കൊണ്ടത്.

കാക്കനാട് വാളക്കാലയിലായിരുന്നു ടീകോം ഓഫീസ് തുറന്നത്. ഓഫീസ് രജിസ്‌ട്രേഷന്‍ പിന്‍വലിക്കുകയാണ് ഇന്ന് ചെയ്തത്. തികച്ചും അപ്രതീക്ഷിതമായി ഫരീദ് ഓഫീസിലെത്തി ഓഫീസ് ഒഴിയുന്നതായി സമ്മതപത്രം ഒപ്പിട്ട് നല്‍കുകയായിരുന്നു. ഇന്ന് സ്മാര്‍ട്‌സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് ടീകോമിന്റെ അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്.