ദുബൈ: സ്മാര്‍ട്‌സിറ്റി പ്രതിസന്ധി പരിഹരിക്കുന്നതിന് എം.എ യുസഫലിയെ പ്രതിനിധിയായി അംഗീകരിക്കാമെന്ന് ടീകോം. എന്നാല്‍ പദ്ധതി ഭൂമിയിലെ സ്വതന്ത്രാവകാശത്തില്‍ വിട്ടുവീഴ്ചയില്ല. ചര്‍ച്ചക്ക് കരാര്‍ വ്യവസ്ഥകള്‍ ബാധകമാണ്.

അതേസമയം യൂസഫലിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇത് ടീകോമിന്റെ നിലപാടാണെന്നും കമ്പനി അറിയിച്ചു.

ടീകോമുമായുള്ള ചര്‍ച്ചക്ക് പ്രതിനിധിയായി എം.എ യൂസുഫലിയെ നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു.