എഡിറ്റര്‍
എഡിറ്റര്‍
3ഡി സിനിമ ഇനി നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം
എഡിറ്റര്‍
Monday 20th August 2012 5:24pm

3ഡി സിനിമകാണുന്നതില്‍ എന്നും ഒരു ശല്യമായിരുന്നു അതിനു വേണ്ടി ധരിക്കുന്ന കണ്ണടകള്‍, വ്യത്യസ്ത വീക്ഷണങ്ങളില്‍ കാഴ്ച്ച ലഭ്യമാകുന്ന ഇരുണ്ട കണ്ണടകള്‍. 3ഡി ചിത്രങ്ങള്‍ കാണുമ്പോള്‍ ഇനി ഇത്തരം കണ്ണടകളില്‍ നിന്നും സ്വാതന്ത്ര്യം നേടാം എന്നാണ് ജര്‍മനിയിലെ പുതിയ സാങ്കേതിക വികാസം വ്യക്തമാക്കുന്നത്. അതിനായി പുതിയ തരം ടെലിവിഷന്‍ സാങ്കേതികവിദ്യ ജര്‍മനി വികസിപ്പിച്ചിരിക്കുന്നു.

Ads By Google

വ്യത്യസ്ത സീനുകളിലായി അഞ്ചുമുതല്‍ പത്തുവരെ വ്യത്യസ്ത വീക്ഷണങ്ങളിലുള്ള കാഴ്ച്ചകളാണ് ത്രീ ഡി ഇഫക്ട് നല്‍കുന്നതിനാവശ്യം. ഭാവിയില്‍ ഇത് വികസിക്കാനും സാധ്യതയുണ്ട്.

3ഡി ഇഫക്ട് ലഭിക്കണമെങ്കില്‍ വ്യത്യസ്ത കോണുളിലുള്ള കാഴ്ചകള്‍ ഒരേസമയം സന്നിവേശിപ്പിക്കണം. മാത്രവുമല്ല ഇതേ വീക്ഷണങ്ങള്‍ മുറിയുടെ എല്ലാ കോണുകളിലും അതത് കോണുകള്‍ക്കനുസരിച്ച് ലഭിക്കുകയും വേണം.

ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബര്‍ലിനിലെ ഹെന്റിച്ച് ഹെര്‍ട്‌സ് എന്ന ടെലികമ്യൂണിക്കേഷന്‍ സ്ഥാപനത്തിലെ ഗവേഷകര്‍.

ചിത്രങ്ങളെ 3 ഡി ഇമേജിലേയ്ക്ക് മാറ്റുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഗവേഷര്‍ വികസിപ്പിച്ചുകഴിഞ്ഞതായി സ്ഥാപനമേധാവികള്‍ അറിയിച്ചു. ടി.വികള്‍ക്കായാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇതിന്റെ പ്രാക് രൂപങ്ങള്‍ നിലവില്‍ തന്നെ ടി.വികളില്‍ ഉപയോഗിച്ച് വരുന്നുണ്ട്.

ആഗസ്റ്റ് 31 മുതല്‍ സംപ്റ്റംബര്‍ വരെ ബര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എ ട്രേഡ് ഷോയില്‍ ഈ സാങ്കേതിക വിദ്യ പ്രകാശനം ചെയ്യും.

Advertisement