എഡിറ്റര്‍
എഡിറ്റര്‍
ടെക്കികളും ചെങ്കൊടിക്കീഴിലേക്ക്; ഇന്ത്യയിലെ ആദ്യത്തെ ഐ.ടി തൊഴിലാളി യൂണിയന്‍ രൂപം കൊള്ളുന്നു
എഡിറ്റര്‍
Saturday 19th August 2017 8:26pm

ബംഗളൂരു: ടെക്കികളും ചെങ്കൊടിയ്ക്ക് കീഴിലേക്ക്. അസംഘടിത മേഖലയായിരുന്ന ഐ.ടി മേഖലയും സംഘടിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഐ.ടി മേഖലയിലെ തൊഴിലാളികള്‍ സംഘടനയ്ക്ക് രൂപം നല്‍കുകയാണ്. നാളെ ബംഗളൂരുവില്‍ വച്ചാണ് ടെക്കികളുടെ ട്രേഡ് യൂണിന്റെ രൂപീകരണ സമ്മേളനം നടക്കുക.

ഐ.ടി, ഐ.ടി അധിഷ്ഠിത മേഖലകളെ പ്രതിനിധീകരിച്ച് നൂറ് കണക്കിനാളുകള്‍ നാളെ ഉച്ചയ്ക്ക് കോറമംഗലയിലെ വൈ.എം.സി.എ ഹാളില്‍ യോഗം ചേര്‍ന്ന് സംഘടനയ്ക്ക് രൂപം നല്‍കും. ഐ.ടി മേഖലയില്‍ വര്‍ധിച്ചു വരുന്ന തൊഴില്‍ ചൂഷണവും അരക്ഷിതാവസ്ഥയുമാണ് ചെങ്കൊടിയക്ക് കീഴില്‍ അണിനിരക്കാന്‍ ടെക്കികളെ പ്രേരിപ്പിച്ചത്.

953861712 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ സംഘടനയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ ലഭ്യമാകും.

Advertisement