എഡിറ്റര്‍
എഡിറ്റര്‍
പുതിയ എച്ച്1-ബി വിസ ചട്ടം കാരണം യു.എസില്‍ നിന്നും നാട്ടിലേക്കു മടങ്ങേണ്ട വന്ന കുടുംബത്തിലെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍
എഡിറ്റര്‍
Saturday 6th May 2017 9:51am

ഹൈദരാബാദ്: യു.എസിലെ പുതിയ വിസ ചട്ടം കാരണം നാട്ടിലേക്കു മടങ്ങിയ ടെക്കി കുടുംബത്തിലെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദിലെ ഇവര്‍ താമസിച്ച വീട്ടില്‍ മൃതശരീരം കണ്ടെത്തിയത്.

39കാരിയായ രശ്മി ശര്‍മ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സഞ്ജയും രണ്ട് ആണ്‍കുട്ടികളും ലാപ്‌ടോപ് റിപ്പയര്‍ ചെയ്യാനായി പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Don’t Miss: ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം 


അടുത്തിടെയാണ് ഇവര്‍ യു.എസില്‍ നിന്നും ഹൈദരാബാദിലെത്തിയത്. എട്ടുവര്‍ഷമായി യു.എസിലെ ബാങ്ക് ഓഫ് അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സഞ്ജയ്ക്ക് എച്ച്-1ബി വിസ ചട്ടപ്രകാരം വിസ നീട്ടി കിട്ടിയിരുന്നില്ല.

അതോടെ ഇവര്‍ യു.എസിലെ വസ്തുവകകള്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യയിലേക്കു മടങ്ങേണ്ടി വന്നതിനാല്‍ രശ്മി ഏറെ ദു:ഖിതയായിരുന്നു.

സംശയാസ്പദമായ മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisement