പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പുതിയ ചിത്രവുമായി വരുന്നു. മെയ്ഫ്‌ളവര്‍ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഒരു ടെക്‌നോളജിസ്റ്റായ രഞ്ജിത് പുതിയ ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതും ടെക്കികളുടെ കഥയാണ്.  സംസ്ഥാനത്തെ വിവിധ ഐ.ടി സ്ഥാപനങ്ങളില്‍ രാപകലില്ലാതെ ജോലി ചെയ്യുന്ന ടെക്കികളുടെ പ്രശ്‌നങ്ങള്‍ മെയ്ഫഌവര്‍ തുറന്നുകാട്ടുകയാണ്. ഐ.ടി പ്രഫഷണല്‍സിനെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം ധാരണങ്ങളെ തിരുത്തിക്കുറിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം. രണ്ട് ദശാബ്ദക്കാലത്തോളം ഐ.ടി മേഖലയില്‍ ജോലി ചെയ്തയാളെന്ന നിലയില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ കൂടി സിനിമയില്‍ കൊണ്ടുവരാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.

Subscribe Us:

ഐ.ടി ലോകത്തിന്റെ പശ്ചാത്തത്തിലുള്ള മനോഹരമായ റൊമാന്റിക്കായ ഒരു ചിത്രമാണിത്.  ഐ.ടി പ്രഫഷണല്‍സിനെക്കുറിച്ച് പല ആളുകള്‍ക്കും ചില മോശം ധാരണകളുണ്ട്. ഇവര്‍ ഒരു ഉത്തരവാദിത്തവുമില്ലാത്തവരും ആര്‍ഭാടജീവിതം നയിക്കുന്നവരുമാണെന്നാണ് ആളുകളുടെ ധാരണ. കഴിഞ്ഞ കാലങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത മിക്ക സിനിമകളും കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അവതരിപ്പിച്ചത്. ഈ മേഖലയില്‍ ജോലിചെയ്യുന്നവരുടെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്.’ രഞ്ജിത് പറഞ്ഞു.

‘ എന്റെ നിരീക്ഷണത്തില്‍ മിക്ക ടെക്കികളും മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുള്ളവരാണ്. സമൂഹത്തിലെ മറ്റ് ആളുകളെപ്പോലെ അവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിന്റെ വില അവര്‍ക്കറിയാം.’ രഞ്ജിത് വ്യക്തമാക്കി.

പൃഥ്വിരാജും ജയസൂര്യയുമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജിത് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Malayalam News

Kerala News In English