ബോംബെ: മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലുള്ള രണ്ടു ടെക്‌നിക്കല്‍ കമ്പനികളായ മഹീന്ദ്ര സത്യവും മഹീന്ദ്ര ടെക്കും ലയിച്ചു. മഹീന്ദ്ര സത്യം മഹീന്ദ്ര ടെക്കില്‍ ലയിച്ചതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായി ഇത് മാറി.

2.4 ലക്ഷം കോടി ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനി, ലയനം നടന്നതോടെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റും. പുതിയ കമ്പനിയുടെ വിപണി മൂല്യം ഇതോടെ 350 കോടി ഡോളര്‍ ആയിരിക്കും. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.ല്‍െ ടെക് എന്നീ ഐ.ടി കമ്പനികള്‍ക്കു പിറകിലായിരിക്കും പുതിയ കമ്പനിയുടെ സ്ഥാനം.

8.5:1 എന്ന അനുപാതത്തിലാണ് ഓഹരി കൈമാറ്റം നടന്നിരിക്കുന്നത്. അതായത്, മഹീന്ദ്ര സത്യത്തിലെ 17 ഓഹരിക്ക് ടെക് മഹീന്ദ്രയയുടെ രണ്ട് ഓഹരിയാണ് ലഭിക്കുക. ലയനം നടന്നതോടെ സത്യത്തിന്റെ ഓഹരി വില ഇന്നലെ 4.6% ആയും ടെക് മഹീന്ദ്രയുടെത് 5.5% ആയും ഉയര്‍ന്നു.

അഴിമതി മൂലം സത്യം കംപ്യൂട്ടേഴ്‌സ് പ്രതിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിച്ച ലേലത്തിലൂടെ മഹീന്ദ്ര സത്യത്തെ സ്വന്തമാക്കുകയായിരുന്നു.

Malayalam news

Kerala news in English