എഡിറ്റര്‍
എഡിറ്റര്‍
എന്തെങ്കിലും ഓര്‍മ്മയുണ്ടോടേയ്? ഭാവന-ആസിഫ് അലി ചിത്രത്തിന്റെ ടീസര്‍ പുറത്ത്
എഡിറ്റര്‍
Friday 10th March 2017 9:57pm

ഹിറ്റ് ജോഡിയായ ഭാവനയും ആസിഫ് അലിയും വീണ്ടും ഒരുമിക്കുന്ന ചിത്രം അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ പുറത്ത്. മാര്‍ച്ച് 24 ന് പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത്.വി.എസ് ആണ്.

രോഹിത് തന്നെ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സമീര്‍ അബ്ദുള്‍ ആണ്. സിദ്ദീഖ്, സൈജു കുറുപ്പ്, ശ്രിന്ദ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓമനക്കുട്ടന്‍ എന്ന ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫ്‌ളെമിംഗോ നര്‍ത്തകിയായ പല്ലവിയെയാണ് ഭാവന അവതരിപ്പിക്കുന്നത്.

ഫോര്‍ എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ബിനോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപകടം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്ന ആസിഫ് അലിയുടെ കഥാപാത്രത്തോട് ഭാവന സംസാരിക്കുന്നതാണ് ടീസറിലുള്ളത്.

Advertisement