എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരിയായി സറീന വില്യംസ്
എഡിറ്റര്‍
Saturday 16th February 2013 2:23pm

ടെന്നീസ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരിയായി ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. ഖത്തര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് താരം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയതിന് ശേഷം പുറത്ത് വിട്ട റാങ്കിങ്ങിലാണ് സെറീന വീണ്ടും ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്.

പരിക്ക് മൂലം ക്വാര്‍ട്ടില്‍ അധികസമയം ചിലവഴിക്കാന്‍ സാധിക്കാതിരുന്ന ഈ മുപ്പത്തിയൊന്ന് കാരിയുടെ ഗംഭീര മടങ്ങിവരവു കൂടിയാണ് പുതിയ റാങ്കിങ് പട്ടിക.

Ads By Google

പരിക്കില്‍ വിയര്‍ക്കുമ്പോഴും ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന് സെറീന നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്ക് സെറീന പാലിച്ചു. ഈ നേട്ടത്തോടെ പുതിയൊരു റെക്കോര്‍ഡ് കൂടിയാണ് സെറീന സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

സെറീനയുടെ ഇരുപതാം വയസ്സിലാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമാകുന്നത്. ഇതുവരെ ആറ് തവണ ഒന്നാം സ്ഥാനത്ത് സെറീന എത്തിയിട്ടുണ്ട്. വിക്ടോറിയ അസരങ്കെയായിരുന്നു നിലവിലെ ഒന്നാം റാങ്ക് കാരി.

പുതിയ റെക്കോര്‍ഡോടെ അമേരിക്കയുടെ തന്നെ ക്രിസ് എവര്‍ട്ടിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നിരിക്കുന്നത്. മുപ്പതാം വയസ്സിലായിരുന്നു എവര്‍ട്ടിന്റെ റെക്കോര്‍ഡ് നേട്ടം.

 

Advertisement