എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തണം: ടെന്‍ഡുല്‍ക്കര്‍
എഡിറ്റര്‍
Saturday 2nd June 2012 10:36am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

നവംബറില്‍ നടക്കാന്‍ പോകുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ടീം മികച്ച നിലവാരം പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിനോട് ജയിക്കേണ്ടത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അനിവാര്യമാണ്.

ഒരു പ്രതികാരമെന്നോണമൊന്നുമല്ല ഇംഗ്ലണ്ട് ടീമിനെതിരെ കളിക്കേണ്ടത്. ഏതു രാജ്യത്തിനെതിരെ കളിക്കുമ്പോഴും സ്വന്തം ടീമിനെ വിജയിപ്പിക്കണമെന്ന ചിന്ത മനസ്സില്‍ ഉണ്ടാകണം. അത് പ്രതികാരമെന്നോണമൊന്നുമല്ല.

ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് വലിയ ഭാഗ്യമാണ്. എന്നില്‍ നിന്നും മാത്രമല്ല എല്ലാതാരങ്ങളില്‍ നിന്നും നിലവാരമുള്ള കളിയാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതാണ് പ്രധാനം.

ഏതാണ്ട് നാലഞ്ച് വര്‍ഷം മുന്‍പും, അതായത് 2007 ലെ ലോകകപ്പിലും 2011 ലെ ലോകകപ്പിലും ഞങ്ങള്‍ നിലവാരമുള്ള കളി കളിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിനെ നമ്പര്‍ വണ്‍ പൊസിഷനില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

കുറേ വര്‍ഷം തുടര്‍ച്ചയായ പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ ടീമിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുള്ളു. അല്ല കളി നമ്മുടെ കയ്യില്‍ നിന്നും വിട്ടുപോകുമ്പോള്‍ റാങ്കിംഗ് നില താഴേക്ക് വരും. പിന്നീട് അത് തിരിച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിനെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇന്ത്യന്‍ ടീം തോല്‍വി സമ്മതിക്കേണ്ടി വന്നു. എന്നിരുന്നാലും ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.

ലോകകപ്പിലെ വിജയത്തിലുണ്ടായ അമിത ത്മവിശ്വാസമാണ് ടീമിനെ ഇംഗ്ലണ്ടിന് മുന്നിലും ഓസ്‌ട്രേലിയയ്ക്ക് മുന്നിലും തോല്‍പ്പിച്ചത്. ഇനി അതുണ്ടാവില്ല.

ഞങ്ങളുടെ ഓരോരുടേയും ഉത്തരവാദിത്തം ഞങ്ങള്‍ക്ക് നന്നായി അറിയാം. നമ്മുടെ ഉത്തരവാദിത്തം കൂടുന്നതിനനുസരിച്ച് മത്സരത്തില്‍ നമ്മുടെ ശ്രദ്ധയും ആത്മവിശ്വസവും കുറയും. നമ്മുടെ പ്രതീക്ഷയ്ക്കനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയണം. അതിലാണ് വിജയം- സച്ചിന്‍ വ്യക്തമാക്കി.

Advertisement