എഡിറ്റര്‍
എഡിറ്റര്‍
എന്റെ മനസ് എന്നും ഇന്ത്യന്‍ ടീമിനൊപ്പം: സച്ചിന്‍
എഡിറ്റര്‍
Thursday 3rd January 2013 11:16am

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് വിടപറഞ്ഞെങ്കിലും തന്റെ മനസ് എന്നും ടീമിനൊപ്പം ഉണ്ടാകുമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സച്ചിന്‍

ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവരുമെന്നും പാക്കിസ്ഥാനെതിരെ നന്നായി കളിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം മികച്ച തിരിച്ചുവരവ് നടത്തുമെന്നതില്‍ എനിയ്ക്ക് ഒരു സംശയവുമില്ല. ഞാന്‍ ടീമിനൊപ്പമില്ലെങ്കിലും എന്റെ മനസ് എന്നും അവര്‍ക്കൊപ്പമാണ്. ഇന്ത്യന്‍ ടീമിന് വിജയത്തിലെത്താന്‍ എല്ലാവരുടേയും പിന്തുണയും ആശംസകളും ആവശ്യമാണ്.

Ads By Google

കഴിഞ്ഞ 23 വര്‍ഷമായി ഏകദിനമത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ആ അനുഭവം വളരെ വലുതായിരുന്നു. എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും എനിയ്‌ക്കൊപ്പം നില്‍ക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുകയാണ്- സച്ചിന്‍ പറഞ്ഞു.

ഇത്രപെട്ടെന്ന് എന്തിനായിരുന്നു ഇന്ത്യന്‍ ടീമില്‍ നിന്നും ഒരു വിടപറയല്‍ എന്ന ചോദ്യത്തിന് സച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കഴിഞ്ഞ 23 വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പിന്നെ ഇത് വിടപറയലിന്റെ സമയമാണ്. ഓരോന്നിനും അനിവാര്യമായ സമയമുണ്ട്. ഇനി കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്നാണ് ആഗ്രഹം. ഈ ലോകത്ത്  കാണാന്‍ സാധിക്കാത്ത മനോഹരമായ സ്ഥലങ്ങളുണ്ട്. അവിടെയെല്ലാം പോകണമെന്നുണ്ട്.

എനിയ്ക്ക് ഇവിടെ പൂര്‍ണ സ്വകാര്യത നല്‍കുന്ന മാധ്യമങ്ങളോടെല്ലാം നന്ദിയുണ്ടെന്നും സച്ചിന്‍ പറയുന്നു.

Advertisement