ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആരാധകരും ഇത്തരത്തില്‍ മുള്‍മുനയില്‍ നിന്നിട്ടുണ്ടാവില്ല. പരിക്കുകള്‍ മൂലം വലയുകയാണ് ടീം. സഹീര്‍ ഖാന്റെ പരിക്കാണ് ടീമിന് പുതിയ തലവേദനയായിരിക്കുന്നത.് താരങ്ങളുടെ പരിക്ക് മൂലം ഇന്ത്യയുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകരും അധികൃതരും. ഇതോടെ ഇംഗ്ലണ്ടുമായുള്ള മത്സരം പൂര്‍ണ്ണമായും അവതാളത്തിലായിരിക്കുകയാണ്.

സഹീര്‍ ഖാന് പകരക്കാരനായി ആര്‍.പി സിങ്ങിനെ കൊണ്ടുവരാനാണ് സാധ്യത. 2009 ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ചാംമ്പ്യന്‍സ് ട്രോഫിയിലാണ് സിങ് അവസാനമായി കളിച്ചത്്. സഹീര്‍ ഖാന് പകരക്കാരനായി ആര്‍.പി.സിങ്ങിനെ എടുത്തതില്‍ പലരും ആശങ്കപ്പെടുന്നുമുണ്ട്. പക്ഷെ ഉള്ളതില്‍ ഭേദം ആര്‍.പി സിങ്ങാണെന്നാണ് സിലിക്ഷന്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍.

ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയുടെ പരിതാപകരമായ അവസ്ഥ ഇംഗ്ലണ്ടിന് ഉപകാരപ്രദമാകാണ് സാധ്യത. എന്തായാലും കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയേണ്ടതല്ലല്ലോ. കാത്തിരുന്ന് കാണാം.