മുംബൈ: മുതിര്‍ന്ന താരങ്ങളെക്കൂടാതെ ടീം ഇന്ത്യ വീന്‍ഡീസ് പര്യടനത്തിനായി പുറപ്പെട്ടു. യുവതാരം സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലാണ് ടീം യാത്രതിരിച്ചത്. പുതിയ കോച്ച് ഡങ്കന്‍ ഫ് ളച്ചറുടെ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാകുമെന്ന് റെയ്‌ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജൂണ്‍ നാലിന് ട്വന്റി-20 മല്‍സരത്തോടെയാണ് പരമ്പര തുടങ്ങുന്നത്. തുടര്‍ന്ന് അഞ്ചുമല്‍സരങ്ങളുടെ ഏകദിനപരമ്പയാണ്. മൂന്നുമല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ജൂണ്‍ 20 ആരംഭിക്കും. സച്ചിന്‍, സെവാഗ്, ധോണി, സെവാഗ്, ഗംഭീര്‍, ആശിഷ് നെഹ്‌റ, യുവരാജ് എന്നിവരും ഏകദിന ടീമിനൊപ്പമില്ല.

ശ്രീശാന്ത്, പീയുഷ് ചൗള എന്നിവരെ ഏകദിനടീമിലേക്ക് പരിഗണിച്ചിട്ടില്ല. ശിഖര്‍ ധവാന്‍, മനോജ് തിവാരി, ബദരീനാഥ്, വൃധിമാന്‍ സാഹ എന്നിവര്‍ ഏകദിന സ്‌ക്വാഡില്‍ ഇടം നേടി. ലക്ഷ്മണ്‍, അഭിനവ് മുകുന്ദ്, ദ്രാവിഡ് എന്നിവര്‍ ടെസ്റ്റ് ടീമില്‍ ഇടംനേടിയിട്ടുണ്ട്.