എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും മലകയറി ടീം ഇന്ത്യ; ഇത്തവണ വിജയം ആഘോഷിക്കാന്‍; സുന്ദര നിമിഷം പങ്കുവച്ച് അശ്വിന്‍
എഡിറ്റര്‍
Friday 10th March 2017 11:19pm

മുംബൈ: മത്സരത്തിന്റെ ക്ഷീണം മറക്കാന്‍ ട്രക്കിംഗ് നടത്തുന്നത് ഒരു ശീലമാക്കാന്‍ ടീം ഇന്ത്യ തീരുമാനിച്ചെന്നു തോന്നുന്നു. ഓസീസിനെതിരായ പൂനെ ടെസ്റ്റിലെ തോല്‍വിയെ മറി കടക്കാന്‍ കോഹ്‌ലിയും സംഘവും മലകയറിയത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ബംഗളൂരു ടെസ്റ്റിലെ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം വീണ്ടും മലകയറിയിരിക്കുകയാണ്.

പോരാട്ട ഭൂമിയില്‍ നിന്നും ദൂരേയ്ക്ക് പോവുക എന്നതും പോരാട്ടത്തിന്റെ ഭാഗമാവുക എന്നതുപോലെ പ്രധാനപ്പെട്ടതാണെന്ന അടിക്കുറിപ്പോടെ സ്പിന്നറും ബംഗളൂരു ടെസ്റ്റിന്റെ വിജയ ശില്‍പ്പിയുമായ ആര്‍.അശ്വിനാണ് ട്രക്കിംഗിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

അഭിനവ് മുകുന്ദ്, മുരളീ വിജയ്, ചേതേശ്വര്‍ വിജയ്, വൃഥിമാന്‍ സാഹ, കരുണ്‍ നായര്‍ എന്നിവരും അശ്വിനൊപ്പം ഫോട്ടോയില്‍ ഉണ്ട്. അതേസമയം, ടീം എവിടെയാണ് ട്രക്കിംഗ് നടത്തിയതെന്ന് പുറത്തു വിട്ടിട്ടില്ല.

16 ാം തിയ്യതിയാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ബംഗളൂരുവിലെ വിജയത്തോടെ പരമ്പരയില്‍ ഓസീസിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യ.

ഡി.ആര്‍.എസ് വിവാദം നിറം കെടുത്തിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം 75 റണ്‍സിനായിരുന്നു. അശ്വിന്റെ ആറുവിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ വിജയക്കര കയറ്റിയത്.

Advertisement