എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യയെ തേടിയെത്തുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനം
എഡിറ്റര്‍
Thursday 16th February 2017 10:56pm

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയ്ക്ക് വിജയത്തിലേക്ക് മുന്നേറാന്‍ ഒരു പ്രചോദനം കൂടിയുണ്ടാകും. വിജയിച്ചാല്‍ ടീമിനെ തേടിയെത്തുക 10 ലക്ഷം ഡോളറായിരിക്കും. ഐ.സി.സിയാണ് ടീമിന് ഈ വമ്പന്‍ സമ്മാനം ഓഫര്‍ ചെയ്തിരിക്കുന്നത്.

ടെസ്റ്റ് റാങ്കിംഗ് നിലനിര്‍ത്തുന്നതിനുള്ളതാണ് ഈ സമ്മാനത്തുക. ഈ മാസം 23 ന് പൂനെയില്‍ വച്ചാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. നേരത്തെ അഞ്ച് ലക്ഷം ഡോളറായിരുന്നു റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ടീമിന് നല്‍കിയിരുന്ന സമ്മാനത്തുക. പിന്നീട് ഇത് പത്ത് ലക്ഷമായി വര്‍ധിപ്പിക്കുകയായിരുന്നു.

ആകെ നാല് മത്സരങ്ങളുടേതാണ് പരമ്പര. ഇതില്‍ ഒരെണ്ണം ജയിച്ചാല്‍ തന്നെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കും. പരമ്പരയില്‍ 3-0 ന് ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഓസീസിന് റാങ്കിംഗില്‍ ഒന്നാമതെത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഇന്ത്യയ്ക്ക് പിന്നിലായി രണ്ടാമതാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം.


Also Read: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് കോളേജിലെത്തുന്നത് തടയണമെന്ന് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ജിഷ്ണുവിന്റെ അമ്മയുടെ ഇ-മെയില്‍


ടീം ഇന്ത്യയുടെ നിലവിലെ ഫോം കണക്കിലെടുത്താല്‍ 10 ലക്ഷം ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യയിലേക്ക് പോരുമെന്ന് തന്നെയാണ് കരുതുന്നത്.

Advertisement